പള്ളിക്കര : ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പള്ളിക്കരയിലെ 1987 -88 എസ് എസ് എല്‍ സി ബാച്ച് ”ഒരുവട്ടം കൂടി സഹപാഠി കൂട്ടായ്മ ‘ 2025-26 വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കൂട്ടായ്മ പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് കുട്ടികള്‍ക്ക് ഉപഹാരവും ക്യാഷ് പ്രൈസും നല്‍കി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി അശോകന്‍ നായര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശോഭന കുമാരി, ട്രഷറര്‍ പി ബി രാജേഷ്, മുഹമ്മദ് കുഞ്ഞി ബേക്കല്‍, ദിനേശ് ബേക്കല്‍, കുഞ്ഞികൃഷ്ണന്‍ മൂലയടുക്കം, അസ്സു ബേക്കല്‍, കെ സി ശശി, വി കെ ശശികുമാര്‍, സി ടി ദാമോദരന്‍, മുഹമ്മദ് കുഞ്ഞി ചിത്താരി, നിര്‍മ്മല തേക്കേകുന്ന്, രാധാമണി, സുമതി ചിത്താരി, തങ്കമണി, ഇന്ദിര, ഗംഗ പാക്കം, സുപ്രിയ എന്നിവര്‍ സംസാരിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയികളായ സാധിക പി രാജേഷ്, ഋത്വ്വി സി കെ, മുഹമ്മദ് മഹ്ഷൂക്, ആദിലക്ഷ്മി പ്ലസ് ടു പരീക്ഷയില്‍ വിജയികളായ ഉജ്ജ്വല്‍, ശ്രീനന്ദ, ആരുഷ് എ കെ എന്നിവരെയാണ് അനുമോദിച്ചത്.
