അമ്പലത്തറ: ഭിന്നശേഷിക്കാരായ കുട്ടികളെ അകറ്റിനിര്‍ത്താതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേര്‍ത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായ സംരംഭകനുമായ എസ്. ഹരിഹരന് പറഞ്ഞു.ചില്‍ഡ്രന്‍ റീയുണൈറ്റഡ് ഫൗണ്ടേഷനും അമ്പലത്തറ സ്നേഹവീടും സംയുക്തമായി സംഘടിപ്പിച്ച ന്യൂറോ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആവശ്യമായ ആരോഗ്യപരിചരണവും പിന്തുണയും ഉറപ്പാക്കുന്നതില്‍ സമൂഹത്തിന്റെ കൂട്ടായ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളുടെ ആരോഗ്യപരിചരണത്തിലും വളര്‍ച്ചയിലും മാതാപിതാക്കളുടെ പങ്കാളിത്തവും പിന്തുണയും ഏറെ പ്രധാനമാണെന്നും ഹരിഹരന് പറഞ്ഞു.അഡ്വ. ടി.വി. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു.
ഡോ.പി.വി. പത്മനാഭന്, പത്മനാഭന് പടിഞ്ഞാറ്, ദേവരാജ്, രാംമോഹന്‍, പ്രസാദ്, ഷൗക്കത്ത്,
എല്‍. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
സ്നേഹവീട് ഏര്‍പ്പെടുത്തിയ സ്നേഹോപഹാരം എസ് ഹരിഹരന് മുനീസ അമ്പലത്തറ കൈമാറി. അതോടൊപ്പം ഡോക്ടര്‍മാര്‍ക്കുള്ള സ്നേഹോപഹാരം എസ്. ഹരിഹരന് കൈമാറി.ഡോ. ശ്രുതി, ഡോ. സ്വരൂപ് കെ.രാജ്, ഡോ. ടി.വി. പത്മനാഭന്, ഡോ. വി. സുരേഷ്, ഡോ. വി. അഭിലാഷ് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്കി. സ്വാഗതം അമ്പലത്തറ കുഞ്ഞികൃഷ്ണനും നന്ദി അഡ്വ: കെ പീതാമ്പരനും പറഞ്ഞു. സ്നേഹവീടിലെ തെറാപ്പിസ്റ്റുമാരും അധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും എക്സിക്യൂട്ടീവ് അംഗങ്ങളും വളണ്ടിയര്മ്മാരായി ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.
നൂറോളം കുട്ടികളെ പരിശോധനക്ക് വിധേയമാക്കി
