കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കെ.പി. കുഞ്ഞികണ്ണന്‍ 2ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു

കാഞ്ഞങ്ങാട്:കെ.പി. കുഞ്ഞികണ്ണന്‍ 2ാം ചരമ വാര്‍ഷിക ദിന0 ആചരിച്ചു. കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ മുന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ടും മുന്‍ ഉദുമ എം.എല്‍.എ യുമായിരുന്ന കെ. പി. കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമ വാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി. കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ഉജ്ജ്വലമായ നേതൃത്വം നല്‍കിയ കരുത്തുറ്റ പേരാളിയായിരുന്നു കെ പി കുഞ്ഞിക്കണ്ണനെന്ന് അനുസ്മര യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാകോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ ഫൈസല്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.വി. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷം വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം അസിനാര്‍, ഡി.സി.സി സെക്രട്ടറി, കെ.വി.സുധാകരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന്‍ വേളൂര്‍, പോഷക സംഘടനാ ജില്ലാപ്രസിഡന്റുമാരായ വി.ഗോപി.,കെ.കെ. ബാബു വിവിധ പോഷക സംഘടന നേതാക്കളായ കെ.പി ബാലകൃഷ്ണന്‍, എം.കുഞ്ഞികൃഷ്ണന്‍, ഏ.വി കമ്മടത്തു , ടിറ്റോ ജോസഫ്, കെ.കമലാക്ഷി, പ്രീത, ഷിബിന്‍ ഉപ്പിലികൈ ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍, നഗരസഭ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അനില്‍ വാഴുന്നോറൊടി, കൗണ്‍സിലര്‍മാര്‍, സഹകരണ സംഘം പ്രസിഡണ്ടുമാര്‍, സഹകാരികള്‍ എന്നിവര്‍ പ്രസംഗിച്ചു.. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ മനോജ് ഉപ്പിലിക്കൈ സ്വാഗതവും രാജന്‍ ഐങ്ങോത്ത് നന്ദിയും പറഞ്ഞു.

 

error: Content is protected !!