കാഞ്ഞങ്ങാട്:-ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന യുവജന – വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി എന്നിവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റികാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി.ട്രാഫിക് സര്‍ക്കിള്‍ പരിസരത്ത് നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ചു..
തുടര്‍ന്ന് പട്ടണത്തില്‍ നടത്തിയ പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് യതീഷ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു.എ ആര് അര്യ, ഋഷിത സി പവിത്രന് ദീപു രാജ് എന്നിവര്‍ സംസാരിച്ചു ബ്ലോക്ക് ജോ: സെക്രട്ടറി ഡോ: സിദ്ധാര്‍ത്ഥ രവീന്ദ്രന് സ്വാഗതം പറഞ്ഞു
