ലോക ഫാര്‍മസിസ്റ്റ് സ് ദിനം ആഘോഷിച്ചു; കാഞ്ഞങ്ങാട് മഹാകവി പി സ്മാരക ഹാളില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍ മാന്‍ മഹമൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക ഫാര്‍മസി സ്റ്റ്‌സ് ദിനം ആഘോഷിച്ചു. കാഞ്ഞങ്ങാട് മഹാകവി പി സ്മാരക ഹാളില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍ മാന്‍ മഹമൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. കെപിപിഎജില്ലാ പ്രസിഡന്റ് എച്ച് ഹരിഹരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിസി കൃഷ്ണ വര്‍മ്മരാജ സ്വാഗതം പറഞ്ഞു. ജില്ലാ ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ ഡോ.പി ഫൈസല്‍ ഫാര്‍മസിസ്റ്റ് ദിന സന്ദേശം നല്‍കി. എസ്എസ് എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഫാര്‍മസിസ്റ്റുമാരുടെ മക്കളെ അനുമോദിച്ചു. ഫാര്‍മ ക്വിസ്സും പഠന ക്ലാസും മംഗളൂരു ശ്രീദേവി ഫാര്‍മസി കോളജ് അസി.പ്രൊഫസര്‍ ഡോ.എവി ധന്യ യുടെ നേതൃത്വ ത്തില്‍ നടത്തി.
കെപിപിഎ ജില്ലാ വൈസ് പ്രസിഡന്റ് ടി കെ സുമയ്യ,ജില്ലാ മീഡിയ കണ്‍വീനര്‍ ടി ദിനേശന്‍,
ജില്ലാ ട്രഷറര്‍ കെ എന്‍ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു

 

error: Content is protected !!