അട്ടേങ്ങാനം വെള്ളമുണ്ടയില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു; യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അട്ടേങ്ങാനം വെള്ളമുണ്ടയില്‍ യുവാവ് വീട്ടുവളപ്പില്‍ കയറി മൂന്നു പേരെ വെട്ടി പരിക്കേല്‍പ്പിച്ചു. രാഘവന്‍ നായര്‍ (72), ഭാര്യ ഇന്ദിര (65), അയല്‍വാസി യദു ചന്ദ്രന്‍(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. യദു ചന്ദ്രനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമം നടത്തിയ സജിത്ത് (28) നെ a പോലീസ് പിടികൂടി. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. രാഘവന്‍ നായരുടെ വീട്ടുവളപ്പില്‍ കയറിയാണ് അക്രമം. ആദ്യം രാഘവന്‍ നായര്‍ക്കാണ് വെട്ടേറ്റത്. ബഹളം കേട്ട് ഭാര്യ ഇന്ദിര ഓടിയെത്തിയപ്പോള്‍ അവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ദമ്പതികളുടെ നിലവിളി കേട്ട് അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അയല്‍വാസിയായ യദുവിന് വെട്ടേറ്റത്.  മൂവര്‍ക്കും കൈകള്‍ക്കാണ് പരിക്ക്. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ക്ക് നേരെ കല്ലെറിയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് അമ്പലത്തറ എസ് എച്ച് ഒ എം സവ്യ സാചി ,എസ് ഐ ജയകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

 

error: Content is protected !!