കാഞ്ഞങ്ങാട്: പ്രവാസിയുടെ ഭാര്യയെ മയക്കു മരുന്ന് നല്‍കി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ യുവാവിനും. പീഡനത്തിന് കൂട്ടുനിന്ന ദമ്പതികള്‍ക്കുമെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കടപ്പുറം സ്വദേശി രാഹുല്‍, ഒത്താശ ചെയ്ത രാജന്‍,ഭാര്യ മിനി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആവിക്കരയില്‍ വാടകക്ക് താമസിക്കുന്ന യുവതിയെയാണ് ബലാത്സംഗം ചെയ്തത് . രാജനും ഭാര്യയും താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുപോയാണ് ഭര്‍തൃമതിയെ പീഡനത്തിനിരയാക്കിയത്. നേരത്തെ രാജന്‍ യുവതിയെ രാഹുലിനെ പരിചയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. രാജന്റെ വീട്ടില്‍ എത്തിച്ച യുവതിയെ രാഹുല്‍, രാജന്റെയും ഭാര്യ മിനിയുടെയും ഒത്താശയോടെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ രാഹുല്‍, ഇത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
