കാഞ്ഞങ്ങാട്: പകര്‍ച്ചവ്യാധി പ്രതിരോധ പരിപാടിയുടെയും സൗഖ്യ കേരളം പദ്ധതിയുടെയും ഭാഗമായി പുതുക്കൈ ആയുഷ്മാന്‍ ആരോഗ്യ മന്ദിറിന്റെയും ഉപ്പിലിക്കൈ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗൃഹ സന്ദര്‍ശനവും ബോധവല്‍ക്കരണ ലഘുലേഖ വിതരണവും കൊതുക് കൂത്താടി നിരീക്ഷണവും സംഘടിപ്പിച്ചു. പുതുക്കൈ മേനിക്കോട്ട് നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ വി എം അജിത ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എം എം മാജി അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ ശ്രീകുമാര്‍, എം എല്‍ എസ് പി ശ്വേത സുകുമാരന്‍ എന്നിവര്‍ ക്ലാസെടുത്തു. കെ ഐ വത്സകുമാരി, എം ശ്രീലേഖ, കെ പി രാധ, കെ നളിനി എന്നിവര്‍ സംസാരിച്ചു. ടി വി തന്മയ സ്വാഗതവും പി ശിവാനി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി പുതുക്കൈ കേന്ദ്രീകരിച്ച് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.
