കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 1.718 കിലോ കഞ്ചാവ് പിടികൂടി; യുവതി അറസ്റ്റില്‍; പനത്തടി പുത്തൂര്‍ അടുക്കത്തെ പി.സി. മീനാക്ഷി യെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്

രാജപുരം: കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 1.718 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. പനത്തടി പുത്തൂര്‍ അടുക്കത്തെ പി.സി. മീനാക്ഷി (47)യെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് സംഘം മീനാക്ഷിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് എവിടെനിന്നാണ് വീട്ടിലെത്തിച്ചതെന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല. നാട്ടില്‍ വില്‍പ്പന നടത്തുന്നതിനായി എത്തിച്ചതാണെന്ന സംശയത്തില്‍ എക്‌സൈസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ മീനാക്ഷിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എം.വി. സുധീന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ.രവീന്ദ്രന്‍, ബിഎസ് മുഹമ്മദ് കബീര്‍ , അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സി.കെ.വി. സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ എം.എം. പ്രസാദ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി. റീന, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി. അനീഷ്, എ.വി. പ്രശാന്ത് കുമാര്‍, പി. ശൈലേഷ് കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

 

error: Content is protected !!