സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഓഫീസില്‍ നേതാക്കന്മാരുടെ ഫോട്ടോ അനാച്ഛാദനം നടന്നു

കാഞ്ഞങ്ങാട് : സിപിഐഎം കാഞ്ഞങ്ങാട് :- ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ അന്തരിച്ച നേതാക്കന്മാരുടെ ഫോട്ടോ അനാച്ഛാദനം നടന്നു. സിപിഐഎം മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ധീര രക്തസാക്ഷി ഔഫ് അബ്ദുല്‍ റഹിമാന്‍ എന്നിവരുടെ ഫോട്ടോകളാണ് അനാച്ഛാദനം ചെയ്തത്. ജില്ല സെക്രട്ടറി എം രാജഗോപാലന്‍ ഫോട്ടോ അനാച്ഛാദനം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എം രാഘവന്‍ അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് പി അപ്പുക്കുട്ടന്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് അംഗങ്ങള്‍ പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.

 

error: Content is protected !!