പൊയ്നാച്ചി: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍ .
പറമ്പ, കോലാംകുന്നിലെ ജനാര്ദ്ദനന് നായര്‍-രമ ദമ്പതികളുടെ മകന് ഹരികൃഷ്ണന് (32) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് മേല്‍പ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ ഇന്ന് ഉച്ചക്കാണ്
പൊയിനാച്ചിയില്‍ സ്വന്തമായി നടത്തി വരികയായിരുന്ന വിദ്യാഭ്യാസ റിക്രൂട്ടിംഗ് ഏജന്‍സി
ഓഫീസിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സഹോദരന്: രവികുമാര്‍.
