കാഞ്ഞങ്ങാട്: നാടിന്റെയും തറവാടിന്റെയും ചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്നു നല്കി മുതിര്‍ന്നവരും ലെജന്‍ഡ്സ് ഡിജെ ഡാന്‍സുമായി പുതുതലമുറയും കൈകോര്‍ത്ത് അതിയാമ്പൂരിന്റെ ചരിത്രവുമായി ചേര്‍ന്ന് നില്ക്കുന്ന പുരാതനമായ അതിയാമ്പൂര് മക്കാകോടന്‍ തറവാട് കുടുംബ സംഗമം നടന്നു.വിവിധ മേഖലയില്‍ നിന്നും വിരമിച്ചവര്‍, വിവിധ മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍, പ്രവാസികള്‍,കര്‍ഷകര്‍, വ്യാപാര വ്യവസായ മേഖലയിലെ ആളുകള്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി 4 വയസ്സു മുതല്‍ 83 വയസ്സുവരെ പ്രായമുള്ള നാട്ടിലെയും, മറുനാട്ടിലെയും വിദേശത്തുള്ളവരുമായ നിരവധി തറവാട്ടങ്ങള് സംഗമത്തില്‍ പങ്കാളികളായി. കുടുംബ സംഗമം ആദരവ് സദസ്സ് കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വിവി രമേശന് ഉദ്ഘാടനം ചെയ്തു. തറവാട്ട് സാമൂഹ്യപ്രവര്‍ത്തകനുമായ എംകെ വിനോദ് കുമാര്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 75 വയസ്സിനു മുകളില്‍ പ്രായമുള്ള തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെയും , വിവിധ മത്സര പരീക്ഷകളില്‍ വിജയികളായവരെയും, കലാസംസ്കാരിക മേഖലകളില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചവരെയും സംഗമത്തില്‍ ആദരിച്ചു. തറവാട് പ്രസിഡണ്ട് ബാലന് കക്കാട്ട് അധ്യക്ഷത വഹിച്ചു. തറവാട് കാരണവര്‍ കുഞ്ഞമ്പു വെള്ളിക്കോത്ത്, മുതിര്‍ന്ന അംഗം എം നാരായണന്‍എന്നിവര്‍ സംസാരിച്ചു.
തറവാട് സെക്രട്ടറി എം സത്യന് സ്വാഗതവും വൈസ് പ്രസിഡണ്ട്എം ഗംഗാധരന് നന്ദിയും പറഞ്ഞു.
ക്ലാസിക്കല്‍ ഡാന്‍സ്, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ഗാലാലാപനം തുടങ്ങിയ വിവിധ കലാപരിപാടികളും വിവിധ കായിക മത്സരങ്ങളും നടന്നു.
