കാട്ടുപോത്ത് സ്‌കൂട്ടറില്‍ ഇടിച്ചു; വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ബോവിക്കാനം: മഞ്ചക്കല്ലില്‍ കാട്ടുപോത്ത് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കരിവേടകം തങ്കേത്തടുക്കത്തെ സി.എം. ജിതിന (ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനി), ആലത്തുംകടവിലെ പി. അമല്‍ രാജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം.
വീട്ടില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ഇരുവര്‍ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് റോഡ് മുറിച്ചു കടന്ന കാട്ടുപോത്ത് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.
നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ ജിതിനയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റി. അമല്‍ രാജന്‍ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിലാണ്.

 

error: Content is protected !!