പാട്ടോര്‍മ്മകളുമായി ബി ആര്‍ അംബേദ്കര്‍ രാഗമാലിക; പത്താം വാര്‍ഷികം സംഗീതവിരുന്നായി

കാഞ്ഞങ്ങാട്: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.ആര്‍. അംബേദ്കര്‍ രാഗമാലിക മ്യൂസിക്കല്‍ ഗ്രൂപ്പ് കാഞ്ഞങ്ങാട് യൂണിറ്റിന്റെ പത്താം വാര്‍ഷികാഘോഷം സംഗീതവിരുന്നായി.
30 മുതല്‍ 60 വയസ്സുവരെയുള്ള അംഗങ്ങള്‍ ആലപിച്ച പഴയതും പുതിയതുമായ ഗാനങ്ങള്‍ സദസ്സിന് അനുഭൂതി പകര്‍ന്നു. കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് രക്ഷാധികാരി പ്രസാദ് ഒ. നായര്‍ അധ്യക്ഷത വഹിച്ചു. ഗീത അശോകന്‍ സ്വാഗതം പറഞ്ഞു. രജനി പ്രസാദ്, സീമ ടീച്ചര്‍, അംബിക കാസര്‍കോട്, രാധാമണി, പി. ദിവ്യ കാസര്‍കോട്, പി. തമ്പായി ചെറുവത്തൂര്‍, ടി. ബിജി, ബേബി ചതുരക്കിണര്‍, വിജയ, കെ.വി. സുമതി, രോഹിണി ദാമോദരന്‍ മോനാച്ച എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഹരിനന്ദന്‍ മാവുങ്കാലിനെ ചടങ്ങില്‍ അനുമോദിച്ചു. അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര, കസേരകളി തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. വിജയികള്‍ സമ്മാനങ്ങളും നല്‍കി.

 

error: Content is protected !!