കാഞ്ഞങ്ങാട്: അമ്മ മരിച്ചതിന്റെ എട്ടാം നാള് മകന് തീവണ്ടി തട്ടി മരിച്ചു. കല്ലൂരാവി സ്വദേശി ചന്ദ്രന് ആണ് മരിച്ചത്. ഇയാളുടെ അമ്മ കല്യാണി എട്ടു ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. കാഞ്ഞങ്ങാട് സൗത്തില്‍ ഇന്നലെ രാത്രി 7.30 മണിയോടെയാണ് കോയമ്പത്തൂര്‍ – ഹിസാര്‍ എസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചത്. ഹോസ്ദുര്‍ഗ് പേലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. പിതാവ് പരേതനായ അമ്പാടി. ഭാര്യ : ശോഭന. രണ്ട് ആണ് മക്കളുണ്ട്.
