ആര്‍എസ്എസിന്റെ ആദ്യകാല ഉദുമ മണ്ഡല്‍ കാര്യവാഹ് കെ. രവീന്ദ്രറാവു അന്തരിച്ചു

ഉദുമ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യകാല ഉദുമ മണ്ഡല്‍ കാര്യവാഹ് കളനാട് ഓവര്‍ബ്രിഡ്ജിന് സമീപം താമസിക്കുന്ന കെ. രവീന്ദ്രറാവു (78) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരു കെഎംസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തിക്കും. പത്ത് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
1965-ല്‍ ഉദുമ മണ്ഡലത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം എത്തിക്കാന്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയായിരുന്നു രവീന്ദ്രറാവു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി കളനാട്, അച്ചേരി, പരവനടുക്കം, ഇടവുങ്കാല്‍, ചാത്തങ്കൈ, കീഴൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സംഘപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും നിരവധി പേരെ ശാഖയിലേക്ക് കൊണ്ടുവരാനും സാധിച്ചു. ഉദുമ മണ്ഡലത്തില്‍ ആദ്യമായി ഐ.ടി.സി. ക്യാമ്പ് നടത്തിയത് രവീന്ദ്രറാവു മണ്ഡല്‍ കാര്യവാഹായിരിക്കുമ്പോഴായിരുന്നു. ആദ്യകാല ഹോസ്ദുര്‍ഗ് താലൂക്ക് കാര്യവാഹ് പെരുച്ചേട്ടന്‍, കണ്ണൂര്‍ ജില്ലാ പ്രചാരക് രാമചന്ദ്രജി, കാര്യവാഹ് സനല്‍കുമാര്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ജയന്തി. മകന്‍:സ്വാമിപ്രസാദ് (ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വര്‍ക്‌സ്, മംഗളൂരു). മരുമകള്‍: ചേതന.

 

error: Content is protected !!