തൃശ്ശൂര്‍: ചേറ്റുപുഴയില്‍ സ്കൂട്ടര്‍ യാത്രക്കാരി സ്വകാര്യ ബസിനടിയില്‍പ്പെട്ടു മരിച്ചു. പുല്ലഴി സ്വദേശി റോസ് ഗാര്ഡന് സ്ട്രീറ്റ് നമ്പര്‍ മൂന്നില്‍ മാങ്കുഴി പരേതനായ സഹദേവന്റെ ഭാര്യ അനിത ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മനക്കൊടിയില്‍ അമ്മ വീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു അനിത. ചേറ്റുപുഴ കയറ്റത്ത് ഫിസിയോതെറാപ്പി സെന്ററിനു മുന്നില്‍വെച്ചായിരുന്നു അപകടം. തൃശ്ശൂര്‍ കാഞ്ഞാണി പാലാഴി റൂട്ടിലോടുന്ന ‘ശ്രേയസ്’ ബസ്ഇവരുടെ സ്കൂട്ടറില്‍ തട്ടുകയും ബസിനടിയിലേക്ക് വീണ അനിതയുടെ ശരീരത്തിലൂടെ കയറുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അനിത മരണപ്പെട്ടു.
മക്കള്‍ : ആകാശ് (ഐടി ബാംഗ്ലൂര്‍ ), ഹിമ. മരുമക്കള്‍: മിഥുന (ഫെഡറല്‍ ബാങ്ക്, ബാംഗ്ലൂര്‍), വിജില്‍
