കാസര്‍കോട് :യു.കെ.യിലെ കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കി യുവാവില്‍ നിന്നും 4,84 ,200 രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മധൂര്‍ ഹിദായത്ത് നഗറിലെ റിഷാദ് മന്‍സിലില്‍ അബ്ദുള്‍ റൗഫിന്റെ (45) പരാതിയിലാണ് ചാലക്കുടി സ്വദേശികളായ ഷൈമ സുകുമാരന്‍, ഗെയിന്‍ ബോബി എന്നിവര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിനു വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. 2025 സപ്തംബര്‍ 30 മുതല്‍ 2026 ജൂണ്‍ 10 വരെയുള്ള കാലയളവില്‍ പരാതിക്കാരന് യു.കെയിലെ ബാര്‍ ചെസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കി തവണകളായി പരാതിക്കാരന്‍ അക്കൗണ്ട് വഴി ഒന്നാംപ്രതിയുടെ ബേങ്ക് അക്കൗണ്ടിലേക്ക് 4,84, 200 രൂപ അയച്ചു കൊടുക്കുകയും പിന്നീട് ജോലിയോ നല്‍കിയ പണമോ തിരികെ കൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
യു.കെ.യിലേക്ക് വിസ വാഗ്ദാനം നല്‍കി 4, 84,200 രൂപ തട്ടിയെടുത്തു
