സന്തോഷ് ഒഴിഞ്ഞ വളപ്പ്
വൃക്ഷങ്ങള്‍ നിറഞ്ഞ താഴ്വാരം ഇവിടെ പാറക്കെട്ടുകള്‍ക്ക് നടുവില്‍ മയന് ബ്രഹ്മ് മാവിനെ തപസ് ചെയുന്നു ശില്പവിദ്യയില് കേമനാകാന്‍ ബ്രഹ്മാവിന്റെ അനുഗ്രഹം വേണം കഠിനതപസ് വര്‍ഷങ്ങളോളും നീണ്ടു ഒടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. താങ്കള്‍ ദേവാസുരന്മാരില്‍ മഹാ ശില്പിയായി അറിയപ്പെടും എന്നു പറഞ്ഞു മയനെഅനുഗ്രഹത്താല് ആശീര്‍വദിച്ചു അങ്ങിനെ മയന് ദേവാസുരന്മാരുടെ പ്രീയപ്പെട്ട ശില്പിയായി മാറി അന്നൊരിക്കല്‍ ദേവതമാര്‍ ഒരു നൃത്ത പരിപാടി സംഘടിപ്പിച്ചു… നൃത്തം കാണാന്‍ ദേവന്മാരും അസുരന്മാരും ഒന്നടങ്കം എത്തിചേര്‍ന്നു അനേകം സുന്ദരിമാര്മനോഹരമായിച്ചുവട് വച്ചു മയനും മുന്നില്‍ ഇരിപ്പിടത്തില്‍ കാഴ്ചക്കാരനായുണ്ട് നര്‍ത്തകിമാരില്‍ ഏറ്റവും സുന്ദരി ഹേമയാണ് നമ്മുടെ സിനിമാ നടി ഐശ്വര്യ റായിയുടെ മോഡല്‍ തന്നെ. ഹേമയുടെ ചലനം മയന് പലവട്ടം മനസ്സിലാക്കി അവള് നൃത്തത്തിനിടയില് സ്നേഹപൂര്‍വ്വം മയനെ പലവട്ടം നോക്കി…. അവര്‍ക്ക് പരസ്പരം പ്രണയമായി ഈ വിവരം ദേവന്മാര് അറിഞ്ഞു വൈകാതെ അവര്‍ ഹേമയെ മയന് വിവാഹം ചെയ്ത് കൊടുത്തു… ദ്രാവിഡ വാസ്തുവിദ്യയുടെ പിതാവ് മയനാണ് എന്നാണ് പറയപ്പെടുന്നത് മത്സ്യപുരാണത്തില്‍ പതിനെട്ടു വാസ്തുവിദ്യാ ഗുരുക്കന്മാരില് മയനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് വാസ്തുവിദ്യാ പരമ്പരയില്‍ മയന് പക്ഷെ രണ്ടാം സ്ഥാനമെ ഉള്ളൂ ഒന്നാം സ്ഥാനം നമ്മുടെ വിശ്വകര്മ്മാവിനാണ് ദ്രാവിഡ വാസ്തുവിദ്യയുടെ പ്രധാന പുസ്തകമായ മാനസാരയില് വിശ്വകര്‍മ്മാവിന്റെ നാലുമുഖങ്ങളില് നിന്നാണ് മയന്റെ ഉല്പത്തി എന്ന് പറയപ്പെടുന്നു ബ്രഹ്മാവിന്റെ പുത്രനാണ് വിശ്വകര്‍മ്മാവ് അതില്‍ ഇന്ദ്രന്റെ മകളുടെ ഭര്ത്താവായിമയനെവിശേഷിപ്പിക്കുന്നു ഗ്രന്ഥം മാനസാര ) രാമായണത്തില്‍. മയനെ പറ്റി പ്രതിപാദിക്കുന്നുണ്ട്. മഹാഭാരതത്തില്‍ വിശ്വകര്‍മ്മാവിനെ ദേവന്മാരുടെയും മയനെഅസുരന്മാരുടെയും ശില്പിയായി വ്യാഖ്യാനിച്ചിട്ടുണ്ട് ആയിരം കലകളുടെ ആചാര്യനായി വിശ്വകര്‍മ്മാവിനെ വിശേഷിപ്പിക്കുന്നു മയനും അനേകം മനോഹര ശില്പങ്ങള് ചെയ്ത വിശ്വ ശില്പിയാണ്…. അസുരന്മാരുടെ വിശ്വകര്‍മ്മാവ് എന്നാണ് മയന് സ്വയം വിശേഷിപ്പിക്കുന്നത് നമ്മുടെ ശില്പകലാ പാരമ്പര്യം മഹത്താണ് കാഞ്ഞങ്ങാട്ട് തന്നെ ഒരു വിശ്വ ശില്പിയുണ്ട് അതിയാ മ്പൂരില്‍ വിശ്രമജീവിതം നയിക്കുന്നു കാനായി കുഞ്ഞിരാമന് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാ യശില്പം കാസര്‍കോട് കളക്ട്രേറ്റ് വളപ്പില്‍ കാണാം അമ്മയും കുഞ്ഞും ശില്പം….. ഉണ്ണി കാനായി …. സ്വരേന്ദ്രന് കൂക്കാനം…. ശ്യാമ ശശി….. നാട്ടിലെ ആ പരമ്പര നീളുന്നു ഇന്ന് വിശ്വകര്മ്മജയന്തിക്ക് ആശംസകള്‍ നേരുന്നു
