കാഞ്ഞങ്ങാട്: മടിക്കൈ ചതുരക്കിണറില്‍ രണ്ട് യുവാക്കള്‍ക്ക് നേരെ വധശ്രമം. സംഭവത്തില്‍ ഇരുഭാഗത്തേയും 23 പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. ചേരി തിരിഞ്ഞുണ്ടായ അക്രമത്തില്‍ അടുക്കത്ത് പറമ്പിലെ അമ്പാടിയുടെ മകന് ടിവി പ്രദീപന് (46) , ചതുര കിണര്‍ പാലത്തില്‍ വീട്ടില്‍ ബാലകൃഷ്ണ മകന് കെ വി ഷിബിന്‍ (36 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രദീപിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അഭിലാഷ്, ഷിബു, രാജേഷ്, ഷിബിന്‍ കണ്ടാലറിയാവുന്ന മറ്റു ആറു പേര് എന്നിവര്‍ക്കെതിരെയും ഷിബിനെ തലയുടെ മൂര്‍ധാവില്‍ ഇരുമ്പു വടി കൊണ്ട് അടിച്ചും ചവിട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതിന് സുധീഷ്, നന്ദു പ്രസാദ്, വിപിന്‍, ജിതിന്, പ്രദീപന്, പ്രസാദ്, അശോകന്, മിഥുന്, പ്രതുല്‍ കണ്ടലറിയുന്ന മറ്റു മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തത്.
