രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദേവാനന്ദിന് സ്വര്‍ണ്ണ മെഡല്‍.

കാഞ്ഞങ്ങാട്:കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ തൈക്കോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ നാല്പത്തിയഞ്ച് കിലോ ഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി എം. ദേവാനന്ദ് നാടിന്റെ അഭിമാന താരമായി മാറി. പുതിയകണ്ടം സ്വദേശികളായ ടി. വി.ദേവീദാസ് -എ. എം സുജിത ദമ്പതികളുടെ മകനാണ്. വെള്ളിക്കോത്ത് തൈക്കോണ്‍ഡോ അക്കാദമിയിലെ വി. വി. മധുവാണ് പരിശീലകന്‍.
ജാര്‍ഖണ്ടില്‍ വച്ച് നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുകയാണ് ഈ മിടുക്കന്‍. മുന്‍പും ഗോള്‍ഡ് മെഡലും മറ്റ് മത്സരങ്ങളില്‍ വിവിധ മെഡലുകളും നേടിയിട്ടുണ്ട് ദേവാനന്ദ്. സഹോദരന്‍ എം.ശിവാനന്ദും തൈക്കോണ്ടോ താരമാണ്. സഹോദരി എം.അഹല്യ ദേവി

 

error: Content is protected !!