കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് എന്‍ ആര് ജി വര്‍ക്കേര്‍സ് യൂണിയന് കാസര്‍കോട് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടന്ന കണ്വെന്ഷന് സി പി ഐ (എം) ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ ഉല്‍ഘാടനം ചെയ്തു. ഇന്ത്യയിലെ ഗ്രാമീണരായ കോടിക്കണക്കിന് ദരിദ്രകുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മാറിയിരുന്ന ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാന്‍ വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയ വിബിജി ആര് എ എം ജി നിയമം പ്രാബല്യത്തില്‍ വന്നതോട് കൂടി ഈ മേഖലയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന അവിദഗ്ദരായ വലിയ വിഭാഗം തൊഴിലാളികളുടെ ജീവിതം ദുസഹമായിരിക്കുകയാണ്. പുതിയ നിയമം ആസ്തിവികസനത്തിലേക്ക് മാത്രം ഒതുങ്ങിയപ്പോള്‍ അമ്പത് ശതമാനത്തില്‍ കൂടുതല്‍ വരുന്ന 50 വയസ് കഴിഞ്ഞ അവിദഗ്ദരായ തൊഴിലാളികളെ ഈ മേഖലയില്‍ നിന്നും പിന്ത ള്ളി. മുന്‍കാലങ്ങളില്‍ പദ്ധതിയുടെ മുഴുവന്‍ ചിലവും വഹിച്ചിരുന്നത് കേന്ദ്ര സര്‍ക്കാരാണ് പുതിയ നിയമത്തില്‍ അതിന്റെ 40 ശതമാനം സംസ്ഥാനത്തിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ കൂടാതെ കാര്‍ഷിക സീസണില്‍ രണ്ട് മാസം പണിയെടുക്കാന്‍ പാടില്ല എന്ന തീരുമാനവും വലിയ പ്രതിസന്ധി സൃഷ്ടിക്കും.
പുതിയ നിയമം പ്രതീക്ഷ വെല്ലൂ വിളികളും എന്ന വിഷയത്തില്‍ യൂണിയന് സംസ്ഥാന എക്സിക്യൂട്ടീവംഗം ടി.എം.എ. കരിം ക്ലാസ്സെടുത്തു. ജില്ലാ പ്രസിഡണ്ട് പി.ദിവാകരന് അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ പാറക്കോല്‍ രാജന്, കെ.വി.ദാമോദരന്‍, ഏ.വി. രമണി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഗൗരി പനയാല്‍ സ്വാഗതം പറഞ്ഞു.
