കാഞ്ഞങ്ങാട്: ഒരു കോടി രൂപയിലധികം വരുന്ന സ്വര്‍ണ്ണം നല്‍കാമെന്നു പറഞ്ഞു ജ്വല്ലറി ഉടമയില്‍ നിന്നും 93 ലക്ഷം രൂപ തട്ടിയെ ടുത്തതായി പരാതി. കുമ്പളയിലെ എസ്. ഗോള്‍ഡ് ജ്വല്ലറി ഉടമ മൊഗ്രാല്‍ റഹ്മത്ത് നഗര്‍, താഹിറ മന്‍സിലിലെ യൂസഫ് കോട്ടയുടെ പരാതിയില്‍ കാസര്‍കോട്ടെ ഡോ. മുഹമ്മദ് സഹീര്‍, അബ്ദുള്ള എ
ന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടു ത്തു.ജ്വല്ലറി ഉടമയായ പരാതിക്കാരന് പഴയ സ്വര്‍ണ്ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യാറുണ്ട്. പരാതിക്കാരനെ ഫോണ്‍ ചെയ്ത് ഡോക്ടറും കൂട്ടാളി യും ഒരു കോടിയില്‍ അധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം ഉണ്ടെന്നു വിശ്വസിപ്പിച്ചതായി ഹോസ്ദുര്‍ഗ് പോലീസില്‍ നല്കിയ പ രാതിയില്‍ പറഞ്ഞു.
2026 മെയ് 17ന് കാഞ്ഞങ്ങാട്, ചിത്താരിയിലെ ഒരു ഹോട്ടലിന് സമീപത്തു വച്ച് 93 ലക്ഷം രൂപ കൈമാ റി. പണം കൈപ്പറ്റിയ ശേഷം സ്വര്‍ണ്ണമോ പണമോ നല്‍കാതെ ചതി ചെയ്തതായും പരാതിയില്‍ പറ ഞ്ഞു. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടു ത്തിയതായി കൂട്ടിച്ചേര്‍ത്തു.
