കഞ്ചാവ് കടത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്: മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന അഞ്ചരകിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്കള്‍ക്ക് ഒരു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ,പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവും വിധിച്ചു, ഒന്നാം പ്രതി കയ്യാര്‍ കണ്ണാടിപ്പാറ ശാന്തിയോട് കെ കെ നഗറിലെ കലന്ദര്‍ എന്ന ഷാഫി
(34),രണ്ടാം പ്രതി ദക്ഷിണ കന്നഡ ,പേരാന്‍ബെ, ബീരന്തട്ക്ക ബി സന്ദേശ് (27) , എന്നിവര്‍ക്കാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് രാമു രമേഷ്ചന്ദ്രഭാനു ശിക്ഷ വിധിച്ചത്.
2021 സെപ്തംബര്‍ 20ന് ഉച്ചക്ക് രണ്ട് മണിക്ക് മംഗല്‍പാടി ഗ്രാമത്തില്‍ ചുക്കിരിയടുക്ക എന്ന സ്ഥലത്ത് വെച്ച് കുമ്പള സബ്ബ് ഇന്‍സ്‌പെക്ടര്‍ വി കെ.അനീഷും സംഘവുമാണ് കെ എ 05 എച്ച്എഫ് 4337 നമ്പര്‍ ബൈക്കില്‍ കടത്തിയ
കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. ,തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കുമ്പള ഇന്‍സ്‌പെക്ടറായിരുന്ന പി.പ്രമോദുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി ,അഡ്വ.എം ചിത്രകല എന്നിവര്‍ ഹാജരായി.

 

error: Content is protected !!