ദേശീയപാത  പടന്നക്കാട് കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: ദേശീയപാത പടന്നക്കാട് കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം നടന്നത്. നീലേശ്വരം ഭാഗത്തു നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന് കുറുകെ ഓടിയ കാല്‍നട യാത്രക്കാരനെ രക്ഷിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം.
അപകടത്തില്‍ പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

 

error: Content is protected !!