കാഞ്ഞങ്ങാട്: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വെച്ചുണ്ടായ ഭീകരാക്രമണത്തിന്റെ മായാത്ത കറുത്ത ഓര്‍മ്മകള്‍ ബാക്കിയാക്കിയ ഒര്‍മ്മയ്ക്ക് ഏഴുവര്‍ഷം. സംഭവത്തിന്റെ ഓര്‍മ്മ ദിവസത്തില്‍ കാസര്‍കോട് ജില്ലയിലെ സൈനിക അര്‍ദ്ധ സൈനിക കൂട്ടായ്മയായ സോള്‍ജിയേഴ്സ് ഓഫ് കെ.എല്‍.14 വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭീകരാക്രമണ വിരുദ്ധ, ലഹരി വിരുദ്ധ സന്ദേശ പ്രചരണാര്‍ത്ഥം ഒരു ബൈക്ക് റാലി സംഘടിപ്പിച്ചു. മാവുങ്കാല്‍ കൂട്ടായ്മ്മ ഓഫീസ് പരിസരത്ത് കാഞ്ഞങ്ങാട് ഡിവൈഎസ്പി.കെ.പി സുരേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു .
സൊസൈറ്റി പ്രസിഡന്റ് ഇ.ശശിധരന് അധ്യക്ഷനായി.റിട്ട. കേണല്‍ ദാമോദരന്‍ മുഖ്യഅതിഥിയായി. ജോയിന്‍ സെക്രട്ടറി കെ.സജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ബിജു പി നായര്‍ ഭീകര / ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു. സെക്രട്ടറി ജയന് പൊന്നന് സ്വാഗതവും, ട്രഷറര്‍ ടി വി വത്സരാജ് നന്ദിയും പറഞ്ഞു.
ഡോ. അബേദ്കര് ഗവ. എച്ച് എസ് എസ് കോടോത്ത്, ഗവ. എച്ച് എസ് എസ് പരപ്പ, സെന്റ് ജൂഡ് എച്ച് എസ് എസ് വെള്ളരിക്കുണ്ട്, ഇ കെ നായനാര്‍ മെമോറിയാല്‍ ഗ്രന്ഥാലയം, എളേരിത്തട്ട് എന്നിവിടങ്ങളില്‍ എന്‍ സി സി, എസ് പി സി, എന്‍ എസ് എസ് കുട്ടികളും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്കി. കുന്നുംകൈയില്‍ ലക്കി സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകരും സ്വീകരണം നല്കി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശശിധരന് ഇ അധ്യക്ഷതവഹിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പി വി അനു, എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത രാജന്, പരപ്പ ബ്ലോക്ക് മെമ്പര്‍ ഇ.ടിജോസ് ,
വെസ്റ്റ് എളേരി പഞ്ചായത്ത് അംഗം കെ.ഗീത , ലക്കി സ്റ്റാര്‍ ക്ലബ്ജോയിന്റ് സെക്രട്ടറി അഡ്വ .കെ.വി.സൗഭാഗ്യ, എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ വി ജിനീഷ് സ്വാഗതവും, ജോമോന് ജോര്‍ജ് നന്ദിയും പറഞ്ഞു.
വെസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട സോള്‍ജിയേഴ്സ് ഓഫ് കെ എല്‍ 14 മെമ്പര്‍ സുജിത് കൃഷ്ണനെ ആദരിച്ചു , ക്ലബ് കുട്ടികളുടെ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടര്‍ന്ന് പുല്‍വാമാ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരെ പുഷ്പാര്‍ച്ചന നടത്തിയും, മെഴുകുതിരി കത്തിച്ചും അനുസ്മരിച്ചു.
