രാവണീശ്വരം പൊടിപ്പള്ളത്ത് തയ്യാറാക്കിയ സിപിഎം ജില്ലാ സമ്മേളന പ്രചരണ കുടില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു

കാഞ്ഞങ്ങാട് : കൂലിയും ഭക്ഷണവും ചോദിക്കുന്നവര്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും അവര്‍ അപകടകാരികളാണെന്നും വിധിയെഴുതിയ ജന്മി നാടുവാഴി തമ്പ്രാക്കന്‍മാരുടെ ജല്പനങ്ങള്‍ക്കെതിരെ അടിച്ചമര്‍ത്തപ്പെട്ടവരുടെ മുന്നണി പോരാളിയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പിറവിയെടുത്ത കാലത്തെ അനുസ്മരിപ്പിക്കും വിധം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രചരണാര്‍ത്ഥം രാവണീശ്വരം പൊടിപ്പള്ളം ബ്രാഞ്ച് നിര്‍മ്മിച്ച പ്രചരണ കുടിലിന്റെ ഉദ്ഘാടനം സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. പി എ ശകുന്തള അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം രാവണീശ്വരം ലോക്കല്‍ സെക്രട്ടറി കെ രാജേന്ദ്രന്‍, കെ. സബീഷ്, ടി.ശശിധരന്‍, കെ.ശശി, ഒ മോഹനന്‍, വി നാരായണന്‍, എം ജി പുഷ്പ, ടി.വി സുകുമാരന്‍ എന്നിവര്‍ സംബന്ധിച്ചു. ബ്രാഞ്ച് സെക്രട്ടറി എം സുരേഷ് സ്വാഗതം പറഞ്ഞു. ആര്‍ട്ടിസ്റ്റ് വി വി പ്രമോദിന്റെ നേതൃത്വത്തിലാണ് പ്രചരണ കൂടില്‍ ഒരുക്കിയത്.

error: Content is protected !!