കാഞ്ഞങ്ങാട്: പ്രമുഖ മാപ്പിള പാട്ട് ഗായകനും രചയിതാവും മാപ്പിള കലാ പരിശീലകനുമായ ഹമീദ് ആവിയില്‍ എന്ന ഹമീദ് എം.വി(62). അന്തരിച്ചു. നിരവധി മാപ്പിള പാട്ടുകള്‍ രചിച്ചിട്ടുണ്ട്. കൂടാതെ നിരവധി വേദികളില്‍ മാപ്പിളപാട്ട് ആലപിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ മാപ്പിള കലകള്‍ക്ക് വിധി കര്‍ത്താവായിട്ടുണ്ട്. കോല്‍ക്കളി, ദഫ് മുട്ട് പരിശീലകന്‍ കൂടിയാണ് ഹമീദ്. ഭാര്യ: ജമീല തെക്കെപ്പുറം, മക്കള്‍: റിയാസ്(ഒമാന്‍), ഇര്‍ഷാദ്, മരുമകള്‍: റുബീന, സഹോദരങ്ങള്‍: ഇബ്രാഹിംകുട്ടി, ഹലീമ, ആയിഷ, അബ്ദുറഹ്‌മാന്‍, റാബിയ, ലത്തീഫ്, അന്തുമായി
മാപ്പിളപാട്ട് ഗായകന്‍ ഹമീദ് ആവിയില്‍ അന്തരിച്ചു
