കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കുന്നുമ്മല്‍ കയര്‍ത്തായ ഇല്ലത്തെ രഞ്ജിത്ത് റാവുവിന്റെ ഭാര്യ സീമ രഞ്ജിത്തിന് സംസ്കൃതം എം എയില്‍ ഒന്നാം റാങ്കും 13 സ്വര്‍ണ്ണ മെഡലും. മൈസൂരിലെ മാനസ ഗംഗോത്രി യൂണിവേഴ്സിറ്റിയില്‍ സംസ്കൃതം എം എ പൂര്‍ത്തീകരിച്ച സീമയ്ക്ക് ന്യായശാസ്ത്രം, അലങ്കാരശാസ്ത്രം, മനുസ്ക്രിപ്റ്റോളജി, സാംഖ്യം , ചാര്‍വാക ദര്‍ശനം എന്നിവയില്‍ യൂണിവേഴ്സിറ്റിക്ക് തന്നെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടാനായി. കൂടാതെ ജര്‍മ്മന്‍ ഭാഷ, റഷ്യന്‍ ഭാഷ എന്നിവയില്‍ മുഴുവന്‍ മാര്‍ക്കും നേടി യൂണിവേഴ്സിറ്റിയുടെ താരമായി. മികച്ച ഗായികയും അവതാരികയും കൂടിയായ സീമ പെരിയയിലെ ഗോകുലം ഗോശാല പരമ്പര വിദ്യാപീഠത്തിന്റെ അംഗം കൂടിയാണ്. കര്‍ണ്ണാടക ഉത്തര കന്നഡ ജില്ലയിലെ എല്ലാപുരം കളച്ചെ എന്ന സ്ഥലത്ത് ശ്യാമ ഹെഗ്ഡെ ശ്രീമതി ശില്പ ഹെഗ്ഡെ ദമ്പതികളുടെഏകമകളാണ്സീമ
