ഉപ്പിലിക്കൈ വനശാസ്താ കാവ് പുനരുദ്ധാരണം: ഫണ്ട് ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: 1600 വര്‍ഷം പഴക്കമുള്ളതും ഉപ്പിലിക്കൈ പ്രദേശത്തെ കാര്‍ഷിക, സാമൂഹിക സംരക്ഷണത്തിന് മുഖ്യ പങ്ക് വഹിക്കുകയും ചെയ്തിരുന്ന ഉപ്പിലിക്കൈ വനശാസ്താ കാവിന്റെ തന്ത്രി ബ്രഹ്‌മശ്രീ മേക്കാട്ട് ഇല്ലത്ത് കേശവപട്ടേരിയുടെ
മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന പുനരുദ്ധാരണ ധനശേഖരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നടന്നു. കാവ് പരിസരത്ത് നടന്ന ചടങ്ങില്‍ വച്ച് കാവ് സെക്രട്ടറി കെ.വി. ഗോപിനാഥന്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഇ.വി.സുധാകരന് ഫണ്ട് കൈമാറി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കാവ് കമ്മിറ്റി അംഗങ്ങള്‍, നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍, മാതൃസമിതി അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ സംഭാവനകള്‍ നല്‍കി. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഇ.വി.സുധാകരന്‍ അധ്യക്ഷനായി. ക്ഷേത്രം പ്രസിഡന്റ് കെ. മാധവന്‍, ജനറല്‍ കണ്‍വീനര്‍ പി. രവീന്ദ്രന്‍, ഇ.വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!