രക്താര്‍ബുദം ബാധിച്ച് പിഞ്ചു കുഞ്ഞ് ചികിത്സാ സഹായം തേടുന്നു

കാലിച്ചാനടുക്കം: രക്താര്‍ബുദം ബാധിച്ച് 4 വയസുകാരി ചികിത്സ സഹായം തേടുന്നു.കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ കാലിച്ചാനടുക്കം ചാമക്കുഴിയിലെ അനീഷ് ജോണ്‍ – അനീറ്റ ദമ്പതികളുടെ മകള്‍ ആഗ്നസ് മരിയയാണ്
രക്താര്‍ബുദം ബാധിച്ച് മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്നത് . നിര്‍ധന കുടുംബത്തിന് ചികിത്സ ചിലവ് നടത്താന്‍ പറ്റാത്ത സ്ഥിതിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സ സഹായ കമ്മിറ്റി രൂപികരിച്ചു ഉദാരമായി സഹായം തേടുകയാണ്.
13-ാം വാര്‍ഡ് മെമ്പര്‍ നിഷ അനന്തന്‍ ചെയര്‍മാനായും സി രാജേന്ദ്രന്‍ കണ്‍വീന റായുംഅശ്വിന്‍ട്രഷററായുള്ള കമ്മിറ്റി ആഗ്നസ് മരിയ
ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചവരുകയാണ്. ഗ്രാമീണ്‍ ബാങ്ക് കാലിച്ചാനടുക്കം ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
A/C:40432101049787
IFSC CODE:KLGB0040432.

 

error: Content is protected !!