കുമ്പള കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവത്തിന് വെടിക്കെട്ട് : 7 പേര്‍ക്കെതിരെ കേസ്

കുമ്പള: കുമ്പള കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ക്ഷേത്രം സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ക്ക് പുറമേ എസ് സദാനന്ദ കമ്മത്ത്, കെ സദാനന്ദ കമ്മത്ത്, മധുസൂദന കമ്മത്ത്, ലക്ഷ്മണപ്രഭു, സുധാകര കമ്മത്ത് എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് ഇന്‍സ്പെക്ടര്‍ കെ പി വിനോദ് കുമാര്‍ കേസ് എടുത്തത്. ഉദാസീനമായും അവിവേകത്തോടുകൂടി ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് അപകടം ഉണ്ടാക്കും വിധം സ്ഫോടനാത്മകമായ വെടിക്കെട്ട് നടത്തിയതിനാണ്കേസെടുത്തത്.

error: Content is protected !!