കാസര്‍കോട് : റേഷന്‍ വിതരണക്കാരുടെ കുടിശ്ശിക തീര്‍ക്കാതെ പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ അന്നം മുട്ടിക്കുകയാണെന്നും എല്ലാ മേഖലയിലും പിണറായി വിജയന് സമ്പൂര്‍ണ പരാജയമാണെന്ന് തെളിഞ്ഞതായും മഹിളാമോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതി അംഗം അശ്വിനി എംഎല് പറഞ്ഞു.മുഴുവന്‍ കുടിശ്ശികയും ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറാന് വിതരണക്കാര്‍ തയ്യാറാകാത്തതിനാല്‍ ജനുവരി മാസം ആദ്യവാരം ആരംഭിക്കേണ്ടിയിരുന്ന അരി, ആട്ട, ഗോതമ്പ് തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണം സ്തംഭിച്ചു. വലിയ വിലകൊടുത്ത് പുറമെ നിന്നും സാധനങ്ങള്‍ വാങ്ങേണ്ട സ്ഥിതി വരുന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്. കാലാകാലങ്ങളായി കേരളം ഭരിച്ചുവരുന്ന യുഡിഎഫ് – എല്‍ഡിഎഫ് സര്‍ക്കാരുകളുടെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തിന്റെ ധനസ്ഥിതി ഇത്രയും മോശമാക്കിയതെന്നും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇരു മുന്നണികള്‍ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും അശ്വിനിചൂണ്ടിക്കാട്ടി.
പിണറായി വിജയന്റേത് ജനങ്ങളുടെ അന്നം മുട്ടിക്കുന്ന ഭരണം : അശ്വിനി എം എല്‍
