അജാനൂര്‍ ക്രസന്റ് ഇംഗ്‌ളീഷ് സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു; സമാപന സമ്മേളനം സംഗീത രത്‌നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്:രണ്ട് ദിവസങ്ങളിലായി അജാനൂര്‍ ക്രസന്റ് ഇംഗ്‌ളീഷ് സ്‌കൂളില്‍ നടന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപിച്ചു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം സംഗീത രത്‌നം ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ എം ബി എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ എ. സൈഫുദ്ദീന്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ടി.പി.അഷിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ പി.കെ.അബ്ദുല്ല കുഞ്ഞി, പി ടി എ പ്രസിഡണ്ട് യു.വി.ബഷീര്‍,എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ വൈസ് ചെയര്‍മാന്‍മാരായ കെ.അബ്ദുള്‍ ഖാദര്‍,സി.മുഹമ്മദ് കുഞ്ഞി,സെക്രട്ടറി ഇ.കെ. മൊയ്തീന്‍ കുഞ്ഞി എന്നിവരും എ.ഹമീദ് ഹാജി,സി.എച്ച്.അഹമ്മദ് കുഞ്ഞി ഹാജി,ബി.എം.മുഹമ്മദ് കുഞ്ഞി, സുറൂര്‍ മൊയ്തു ഹാജി, പി എം അസൈനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് വിവിധ ക്ലാസുകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കും ഹാജറും നേടിയ കുട്ടികളെയും ഇരുപത് വര്‍ഷത്തില്‍ കൂടുതലായി സ്‌കൂളില്‍ സേവനം നടത്തുന്ന അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അനുമോദിച്ചു.
സ്‌കൂള്‍ ലീഡര്‍ സഫ തസ്‌നീം നന്ദിപറഞ്ഞു.

.

 

error: Content is protected !!