ബേക്കല്‍ ബി ആര്‍ സി യില്‍ ലീപ് കണ്‍വേര്‍ജന്‍സ് യോഗം സംഘടിപ്പിച്ചു

പാലക്കുന്ന്: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം, അസാപ്പ് സാങ്കേതിക പിന്തുണയോടു കൂടി എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്കായി ലീപ് സൈക്കോമേട്രിക് ടെസ്റ്റ് തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് കണ്‍വേര്‍ജന്‍സ് യോഗം ബേക്കല്‍ ബി ആര്‍ സി യില്‍ വെച്ച് നടന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്ന ഒരു സമഗ്ര കരിയര്‍ ഗൈഡന്‍സ് നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ കഴിവുകള്‍, അഭിരുചികള്‍, താല്പര്യങ്ങള്‍ എന്നിവ കണ്ടെത്തുകയും അവ തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയും ഫീഡ്ബാക്കുകളിലൂടെയും കുട്ടികളെ സുരക്ഷിതവും വിജയകരവുമായ കരിയര്‍ ആസൂത്രണത്തിലേക്ക് എത്തിക്കുകയാണ് ഈ ഒരു പ്രോഗ്രാമിന്റെ കാതലായ ലക്ഷ്യം. ഡി ഇ ഒ. കെ അരവിന്ദ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റര്‍ ദിലീപ് കുമാര്‍ കെ എം ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് കോഡിനേറ്റര്‍ ദിലീപ് കുമാര്‍ കെ. എം , സി ആര്‍ സി കോഡിനേറ്റര്‍ ശ്രീലക്ഷ്മി കെ ആര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. വിവിധ ഹൈസ്‌കൂള്‍ വിദ്യാലയങ്ങളില്‍ നിന്ന് 12 അധ്യാപകരും 5 പിടിഎ പ്രതിനിധികളും പങ്കെടുത്തു.സി ആര്‍ സി കോഡിനേറ്റര്‍ രാജശ്രീ പി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

error: Content is protected !!