മാവുങ്കാല്‍:കേരളത്തിലെ അമ്മമാരുടെ കണ്ണീര് കാണാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയനെ അധികാരത്തില്‍ നിന്നും താഴെ ഇറക്കുന്നത് കേരളത്തിലെ അമ്മമാരുള്‍പ്പെടെയുള്ള സ്ത്രീ സമൂഹമായിരിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം പി പറഞ്ഞു. ‘ജ്വലിക്കട്ടെ സ്ത്രീ ശക്തി,ഉണരട്ടെ കേരളം ഭയക്കില്ലിനി നാം ,വിരല്‍ ചൂണ്ടാം കരുത്തോടെ ‘ എന്ന മുദ്രാവാക്യമുയര്‍ത്തി മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക് അജാനൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് മാവുങ്കാലില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.നടക്കാന്‍ പോകുന്ന തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ത്രീകള്‍ യു ഡി എഫിന്റെ ഏറ്റവും വലിയ ശക്തിയായി മാറുമെന്ന് അവര്‍ തുടര്‍ന്ന് പറഞ്ഞു. മണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഉഷ കല്ലിങ്കാല്‍ ആദ്ധ്യക്ഷം വഹിച്ചു. സ്വീകരണ സമ്മേളനം കെ പി സി സി സെക്രട്ടറി എം. അസിനാര്‍ ഉല്‍ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, ആര്‍. ലക്ഷ്മി, ജയലക്ഷമി ദത്തന്‍, ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്‍, ധന്യ സുരേഷ്, ഗീത കൃഷ്ണന്‍, ഹക്കീം കുന്നില്‍, ടി.കെ. സുധാകരന്‍, എക്കാല്‍ കുഞ്ഞിരാമന്‍, വിമലാകുഞ്ഞികൃഷ്ണന്‍, കെ.പ്രേമ, രമാദേവി വെള്ളിക്കോത്ത് , പി.ബാലകൃഷ്ണന്‍ പ്രതിഭ വെള്ളിക്കോത്ത് അനിത സതീശന്‍ ഉഷ പ്രഭാകരന്‍ എന്നിവര്‍പ്രസംഗീച്ചു.
പിണറായി വിജയനെ അധികാരത്തില്‍ നിന്നും താഴെ ഇറക്കുന്നത് കേരളത്തിലെ അമ്മമാരുള്‍പ്പെടെയുള്ള സ്ത്രീ സമൂഹമായിരിക്കും: ജെബി മേത്തര്‍ എം പി
