ഉദുമ: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീര സംഘങ്ങള്‍ക്കുള്ള ഊര്‍ജ്ജ സംരക്ഷണ പദ്ധതിയില്‍ അനുവദിച്ച ധനസഹായമായ 7.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തി മൊത്തം 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം സോളാര്‍ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. പ്ലാന്റിന്റെ ഉദ്ഘാടനം ബുധനാഴ്ച്ച രാവിലെ കാസര്‍കോട് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഉഷാദേവി നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് പി ഭാസ്‌കരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മില്‍മ ഉല്‍പ്പന്നങ്ങളുടെ വിപണനം വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി സംഘം ഓഫീസ് പരിസരത്ത് നിര്‍മ്മിച്ച മില്‍മാ ഷോപ്പി മില്‍മ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മാനേജര്‍ സ്വീറ്റി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംഘത്തില്‍ പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് കറവപ്പശുക്കളെ വാങ്ങുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പലിശ രഹിത വായ്പ്പ റിവോള്‍വിംഗ് ഫണ്ട് 5 കര്‍ഷകര്‍ക്ക് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാ കൃഷ്ണനും, ക്ഷീരവികസന വകുപ്പിന്റെ എംഎസ്ഡിപി പദ്ധതി ധനസഹായം കാഞ്ഞങ്ങാട് ഡിഇഒ മനോജ് കുമാര്‍ പി വിയും, മില്‍മയുടെ വിവിധ ആനുകൂല്യങ്ങള്‍ മില്‍മ ഡിസ്ട്രിക്റ്റ് ഓഫീസ് ഹെഡ് വി ഷാജിയും വിതരണം ചെയ്തു. കാഞ്ഞങ്ങാട് ഡിഎഫ്ഐ പി വി രജിമ, മില്‍മ സുപ്പര്‍വൈസര്‍മാരായ പി കൃപേഷ്, മേഘ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. സംഘം ഡയറക്ടര്‍ എന്‍ ചന്ദ്രന്‍ സ്വാഗതവും സെക്രട്ടറി പി രജനി നന്ദിയുംപറഞ്ഞു.
ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു; കാസര്‍കോട് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഉഷാദേവി ഉദ്ഘാടനം ചെയ്തു.
