പാലക്കുന്നില്‍ ചെറിയ കലം കനിപ്പ് സമാപിച്ചു

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ ചെറിയ കലം കനിപ്പ് സമാപിച്ചു. പണ്ടാരക്കലം ആദ്യം സമര്‍പ്പിച്ചു.
നിവേദ്യമൊരുക്കാനുള്ള വിഭവങ്ങളുമായി ആയിരത്തില്‍ പരം കലങ്ങളാണ് ചൊവ്വാഴ്ച സമര്‍പ്പിച്ചത്. സന്ധ്യ കഴിഞ്ഞ് കലശാട്ടിനും കല്ലൊപ്പിക്കലിനും ശേഷം ദേവിയുടെ നിവേദ്യവും ചുട്ടെടുത്ത അടയും കലങ്ങളില്‍ നിറച്ച് തിരിച്ചു നല്‍കിയതോടെ ചടങ്ങുകള്‍ കഴിഞ്ഞു. ഫെബ്രുവരി ഏഴിനാണ് ഇവിടെ വലിയകലംകനിപ്പ്.

error: Content is protected !!