ഹിന്ദു ഐക്യ വേദി കാലഘട്ടത്തിന് അനിവാര്യം: കെ പി ഹരിദാസ്; പ്രവര്‍ത്തന വരിയുടെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ഹിന്ദു ഐക്യ വേദി ജില്ലാ രക്ഷാധികാരി ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടിയ്ക്ക് നല്‍കി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഹരിദാസ് നിര്‍വഹിച്ചു

കാഞ്ഞങ്ങാട് : ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ ഹിന്ദു ഐക്യ വേദി ഈ കാലഘട്ടത്തിന്റെ അനിവാര്യ സംഘടനയായി മാറിയിരിക്കുകയാണെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഹരിദാസ് അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യ വേദി കാസര്‍കോട് സമ്പൂര്‍ണ ജില്ലാ പ്രവര്‍ത്തക സമിതയുടെയും, പ്രവര്‍ത്തന വരിയുടെയും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് ജില്ല തീവ്രവാദികളുടെയും, ലഹരി മഫിയകളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഉത്തരവാദിത്തപെട്ടവര്‍ ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
യോഗത്തില്‍ ജില്ലാ അധ്യക്ഷന്‍ എസ് പി ഷാജി അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, രാക്ഷധികാരി ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി, മഹിളാ ഐക്യ വേദി ജില്ലാ പ്രസിഡന്റ് വാസന്തി കുമ്പള എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ മുളിയാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.മോഹനന്‍ വാഴക്കോട് നന്ദിയുംപറഞ്ഞു.

error: Content is protected !!