സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: ജില്ലക്ക് അഭിമാനമായി മഹിപാല്‍; ആറിനങ്ങളിലും എ ഗ്രേഡ് നേടിയ മത്സരാര്‍ഥി എന്ന റെക്കോര്‍ഡ് മാഹി പാലിന് സ്വന്തം

കാഞ്ഞങ്ങാട് : 63 മത് സ്‌കൂള്‍ കലോത്സവത്തിന് ജില്ലയുടെ അഭിമാനമായി മഹിപാല്‍ . ഒന്നും രണ്ടും ഇനങ്ങളുമായല്ല മത്സരിച്ച ആറിനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് കലോത്സവത്തിലെ മിന്നും താരമായി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മഹിപാല്‍ മാറിയത്. സംസ്ഥാനയുവജനോത്സവത്തിലെ മഹിപാലിന്റെ ആദ്യ ചുവടുവെപ്പാണിത്.
ആദ്യ ദിനത്തില്‍ മത്സരിച്ച അഷ്ടപതിയിലും ലളിതഗാനത്തിലും ഈ കൊച്ചു കലാകാരന്‍ എ ഗ്രേഡ് സ്വന്തമാക്കി കാണിക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കഥകളി സംഗീതം, ഗാനലാപനം, ഗ്രൂപ്പ് ഇനങ്ങളായ ഉറുദു സംഘഗാനം, ദേശഭക്തിഗാനം എന്നിവയിലുംഎ ഗ്രേഡ് കരസ്ഥമാക്കി. ആറിനങ്ങളില്‍ മത്സരിച്ചു എ ഗ്രേഡ് നേടിയ മത്സരാര്‍ഥി എന്ന റെക്കോര്‍ഡ് സ്വന്തമാക്കി .

അഷ്ടപതിയും,കഥകളി സംഗീതവും കലാമണ്ഡലം അജിത് കുമാറിന്റെ യും ലളിതഗാനം തൃക്കരിപ്പൂര്‍ രാജേഷ് തൃക്കരിപ്പൂരിന്റെ യും കീഴിലും അഭ്യസിച്ചു.നീലേശ്വരം ശ്രീ വിപിന്‍ രാഗവീണയുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വരുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതത്തെ നെഞ്ചിലേറ്റിയ ഈ കാഞ്ഞങ്ങാടിന്റെ പ്രിയപുത്രന്‍ നിരവധി സമ്മാനങ്ങളും അവാര്‍ഡുകളും നേടിയിട്ടുണ്ട്.പ്രമുഖ ടി വി റിയാലിറ്റി ഷോയില്‍ അവസാന ഘട്ടം വരെ മത്സരിച്ചു ജനശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ന് നിരവധി സ്റ്റേജ് പരിപാടികളില്‍ നിറ സാന്നിധ്യമായ മഹിപാല്‍ മെഡിക്കല്‍ റിപ്രെസെന്റ് നെല്ലിത്തറ സ്വദേശിയും കാഞ്ഞങ്ങാട് സൗത്ത് താമസക്കാരനുമായ ദിവാകരന്റെയും അധ്യാപികയും തീയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ സൗമ്യ ദമ്പതികളുടെ മകനാണ്. സഹോദരന്‍ ദീപക് ദിവാകര്‍ പന്ത്രണ്ടാം ക്ലാസ്സ്വിദ്യാര്‍ഥിയാണ്.

സംസ്ഥാന കലോത്സവത്തില്‍ മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിയ കാഞ്ഞങ്ങാട് സൗത്തിലെ മഹിപാലിന് ഇന്ന് വൈകുന്നേരം 4 മണിക്ക് സൗത്തില്‍ സ്വീകരിച്ച്ആനയിക്കും

error: Content is protected !!