അതിഞ്ഞാല്‍ മഖാം ഉറൂസ് ഇന്ന് മുതല്‍ 13 വരെ നടക്കും

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ ദര്‍ഗ്ഗാ ശരീഫ് ഉറൂസ് ജനുവരി 8 മുതല്‍ 13 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ബുധന്‍ രാത്രി 8 മണിയ്ക്ക് സയ്യിദ് ശിഹാബ് തങ്ങള്‍ അല്‍ ഹാദിയുടെ പ്രാര്‍ത്ഥനയോടു കൂടി ആരംഭിക്കുന്ന ഉറൂസ് അതിഞ്ഞാല്‍ ജൂമാ മസ്ജിദ് ഖത്തീബ് ടി.ടി.അബ്ദുള്‍ ഖാദര്‍ അസ്ഹരി ഉദ്ഘാടനം നിര്‍വ്വഹിക്കും. ജമാഅത്ത് പ്രസിഡണ്ട് വി.കെ.അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിക്കും.

തുടര്‍ന്ന് അഖിലേന്ത്യാ ദഫ്മത്സരം. നാളെ വ്യാഴാഴ്ച ഇശാ നിസ്‌കാരാനന്തരം അന്‍വര്‍ അലിഹുദവി പുളിയക്കോട് അവതരിപ്പിക്കുന്ന ഇശ്ഖ് മജ്ലിസ് നടക്കും. 10 ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ന ന്തരം ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.ഫാറൂഖ് ഹാജി പതാക ഉയര്‍ത്തും.വൈകുന്നേരം 4 മണിക്ക് മത സൗഹൃദസദസ്സ് നടക്കും. രാത്രി 8 മണിയ്ക്ക് കെ.ജി.എന്‍ ഖവാലി സംഘം ഹൈദരാബാദ് അവതരിപ്പിക്കുന്ന ഉറുദുഖവാലിയുണ്ടാവും. 11 ശനിയാഴ്ച രാത്രി 8 മണിയ്ക്ക് സിംസാറുല്‍ ഹഖ് ഹുദവി അബുദാബി മതപ്രഭാഷണം നടത്തുന്നു. 12ന് ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് പ്രവാസി സംഗമം നടക്കും. രാത്രി 8 മണിയ്ക്ക് നവാസ് മന്നാനി പനവൂര്‍ മതപ്രഭാഷണം നടത്തും. തുടര്‍ന്ന് എം.എം.സഅദുദ്ധീന്‍ കൊപ്പം കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്യം നല്‍കും. 13ന് വൈകുന്നേരം 4 മണിയ്ക്ക് അന്നദാനത്തോട് കൂടി ഉറൂസ് സമാപിക്കും.പത്ര സ മ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.എം ഫാറൂഖ് ഹാജി, ജന.സെക്രട്ടറി മുത്തലിബ് ഫാരിസ്, ട്രഷറര്‍ കെ.കെ ഫസലുറഹ്‌മാന്‍, വൈസ് ചെയര്‍മാന്‍ പി.എം ഫൈസല്‍, റഷീദ് അജ്മീര്‍, ഖാലിദ് എ ലൈറ്റ് എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!