ചെര്‍ക്കള: പള്ളിയിലേക്ക് ജുമാ നിസ്ക്കാരത്തിന് കാറില്‍ പോകുകയായിരുന്ന യുവ കരാറുകാരനെ തടഞ്ഞ് നിര്‍ത്തി മാരകായുധങ്ങള്‍ കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി – ചെങ്കള ബേര്‍ക്കയിലെ കരാറുകാരന് അബുബക്കര്‍ സിദ്ദീഖിനെ (38) കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലെ മൂന്നാം പ്രതി ബേര്‍ക്കയിലെ പാറ ഇസ്മായി ലാ (45) ണ് ഇന്നലെ വൈകീട്ട് കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ പത്ത് പേര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് വധ ശ്രമത്തിന് കേസെടുത്തത് ‘ മറ്റു പ്രതികള്‍ ഒളിവിലാണ്.2024 ജൂലൈ 19 ന് ഉച്ചക്ക് 12.55നാണ് കേസിനാസ്പദമായസംഭവം
കരാറുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ റിമാന്റ് ചെയ്തു
