കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ റേഡിയോള ജി സ്റ്റിന്റെയും, ഫാര്‍മസിസ്റ്റിന്റെയും ഒഴിവുകള്‍ പരിഹരിച്ചു് ആതുര സേവനം കാര്യക്ഷമമാക്കണമെന്നും ,ലോട്ടറി മേഖലയില്‍ തൊഴിലാളി ദ്രോഹപരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി ജി.ദേവ് ,ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.ജി.ദേവ് സി.ഒ.സജി .ആദ്ധ്യക്ഷനായ യോഗത്തില്‍ പി വി.ചന്ദ്രശേഖരന്‍, കെ.എം.ശ്രീധരന്‍, എം.കെ.മാധവന്‍ നായര്‍, പി.ബാലകൃഷ്ണന്‍, | ലക്ഷമിക്കുട്ടി ടീച്ചര്‍, വിശ്വനാഥന്‍, കെ.പി. ഗീത.ബി.വി., ചന്ദ്രന്‍ കൊളവയല്‍, എം.കുഞ്ഞികൃഷ്ണന്‍ ,ടി.വി.രാജീവന്‍, പി.ജെ.ഷാജി, കെ.എന്‍. വിജയകുമാരന്‍ നായര്‍ പി.വി.ബാലകൃഷ്ണന്‍, സിബിച്ചന്‍ പുളിങ്കാല, പുഷ്പരാജ് ചാങ്ങാട്, എന്നിവര്‍ സംസാരിച്ചു!
ജനവരി 15ന് മുമ്പായി മണ്ഡലം സമ്മേളനങ്ങള്‍ നടത്താന്‍ യോഗംതീരുമാനിച്ചു.
ഐ എന്‍ ടി യു സി കാഞ്ഞങ്ങാട് മണ്ഡലം നേതൃയോഗം നടന്നു
