ടി. കുമാരന്‍ നായര്‍ നിലപാടുകളില്‍ ഉറച്ചു നിന്ന മാതൃക കമ്മ്യൂണിസ്റ്റ്

കരിച്ചേരി : ശാസ്ത്രബോധവും, യുക്തിചിന്തയും കൈമുതലാക്കി നിലപാടുകളില്‍ ഉറച്ചുനിന്ന് പാവങ്ങളോടൊപ്പം പ്രവര്‍ത്തിച്ച മാതൃക കമ്മ്യൂണിസ്റ്റായിരുന്നു ടി. കുമാരന്‍ നായരെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അഭിപ്രായപ്പെട്ടു. ജാതി – മത കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളുമായി അടുപ്പമുണ്ടാക്കിയ നേതാവായിരുന്നു ടി. കുമാരന്‍ നായരെന്നും അദ്ദേഹം അനുസ്മരിച്ചു. രാജ്യത്ത് നടക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാടാന്‍ സഖാവിനെ പോലുള്ളവരുടെ ഓര്‍മ്മ കരുത്താകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.ഐ കരിച്ചേരി ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തില്‍
ടി. കുമാരന്‍ നായരുടെ പതിനാറാം ചരമവാര്‍ഷിക ദിനത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ബാലകൃഷ്ണന്‍ പെര്‍ളം അധ്യക്ഷത വഹിച്ചു.സി പി ഐ ജില്ലാ കമ്മിറ്റിയംഗം കരുണാകരന്‍ കുന്നത്ത് , എ.കെ.എസ്.ടി. യു സംസ്ഥാന കമ്മിറ്റിയംഗം സുനില്‍കുമാര്‍ കരിച്ചേരി, യുവ കവയിത്രി സുനിതകരിച്ചേരി, ഇ സുജിത്ത്കുമാര്‍ , എ.കുമാരന്‍നായര്‍, കൃഷ്ണന്‍ നായര്‍ വെള്ളാ ക്കോട് എന്നിവര്‍സംസാരിച്ചു.

error: Content is protected !!