ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ലക്ഷം ദീപം സമര്‍പ്പണത്തിന് മുന്നോടിയായി അനുമോദന സദസും ‘തമ്പാച്ചി മുറ്റത്ത് ഒരു കോലായ് പയമ്മ’ 12 ന്

കാഞ്ഞങ്ങാട് : ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഫെബ്രുവരി 16 ലക്ഷം ദീപം സമര്‍പ്പണത്തിന് മുന്നോടിയായി
ജനുവരി 12 ന് അനുമോദന സദസും ‘തമ്പാച്ചി മുറ്റത്ത് ഒരു കോലായ് പയമ്മ’ പരിപാടി സംഘടിപ്പിക്കുന്നു. ക്ഷേത്ര പരിധിയില്‍ നിന്നും കലാ സാംസ്‌കാരിക രംഗത്ത് കഴിവ് തെളിയിച്ചവരെയും , പിഎച്ച്ടി , ഐ എസ് നേടിയവ വരെ എന്നിവരെ അനുമോദിക്കുന്ന പരിപാടി ചിന്മയ മിഷന്‍, കേരളാ റീജിയണ്‍ റീജിയണല്‍ ഹെഡ്, സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.ദാമോദരന്‍ ആര്‍ക്കിടെക്ട് അദ്ധ്യക്ഷനാവും. പ്രവാസി വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ
മണികണ്ഠന്‍ മേലത്ത് മുഖ്യാതിഥിയാവും. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പി. ദാമോദരന്‍,
ക്ഷേത്രം പ്രസിഡന്റ് കുഞ്ഞിരാമന്‍ അയ്യങ്കാവ്, മാത്യ സമിതി പ്രസിഡന്റ് ഗോപകുമാരി, കലാ സാംസ്‌കാരിക സമിതിസെക്രട്ടറി
ബാദുഷ് കുമാര്‍, യു.എ.ഇ. കമ്മിറ്റിയംഗം നാരായണന്‍ പൂതങ്ങാനം എന്നിവര്‍ സംസാരിക്കും. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ബാലന്‍ മാസ്റ്റര്‍ പരപ്പ സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജയറാം ചന്ദ്രന്‍ നന്ദിയും പറയും. 11.30 ന് ക്ഷേത്രത്തിന്റെ നാള്‍ വഴികള്‍ പഴയ തലമുറകള്‍ അയവിറക്കുന്നു  ‘തമ്പാച്ചി മുറ്റത്ത് ഒരു കോലായ് പയമ്മ’ ചലച്ചിത്ര ടെലിവിഷന്‍ താരം മുകേഷ് ഒ എം ആര്‍ ഉദ്ഘാടനംചെയ്യും.

error: Content is protected !!