ആലമ്പാടി മൂലക്കോത്ത് തറവാട് പുനപ്രതിഷ്ഠാ ബ്രഹ്‌മ കലശ മഹോത്സവും കളിയാട്ടവും മാര്‍ച്ച് 5,7,6 തീയ്യതികളില്‍ ആഘോഷക്കമ്മറ്റി രൂപികരണം നടന്നു; മടത്തിനാട്ട് രാജന്‍ ഉദ്ഘാടനം ചെയ്തു

മടിക്കൈ: ആലമ്പാടി മൂലക്കോത്ത് തറവാട് മാര്‍ച്ച് 5,7,6 തീയ്യതികളില്‍ നടക്കുന്ന പുനപ്രതിഷ്ഠാ ബ്രഹ്‌മ കലശ മഹോത്സവം കളിയാട്ട മഹോത്സവത്തിന്റെ ആഘോഷക്കമ്മറ്റി രൂപികരണം നടന്നു. രാമകൃഷ്ണന്‍ കാരണവര്‍ , അമ്പൂഞ്ഞി കൊടക്കാരന്‍ എന്നിവര്‍ നിലവിളക്ക് കൊളുത്തി . മടത്തിനാട്ട് രാജന്‍ ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് വി കെ ഭാസ്‌കരന്‍ മാവുങ്കാല്‍ അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ പഞ്ചായത്ത് മെമ്പര്‍ രതീഷ്,മുന്‍ വൈസ് പ്രസിഡന്റ് ഒ.കുഞ്ഞികൃഷ്ണന്‍ , ടി.ശ്രീനിവാസന്‍ ,
സുധാകരന്‍ പോത്തങ്കെ, സുകുമാരന്‍ കാണോത്ത്, മോഹനന്‍ മൂലക്കോത്ത് , മാതൃസമിതി പ്രസിഡന്റ് ലത, വിവി ദാമോദരന്‍,രാജന്‍ മാസ്റ്റര്‍ മൂലക്കോത്ത്, പി വി ബൈജു , പവിത്രന്‍ മൂലക്കോത്ത്, എന്നിവര്‍ സംസാരിച്ചു. തറവാട് സെക്രട്ടറി കുഞ്ഞിരാമന്‍ ചെരിച്ചല്‍ സ്വാഗതവും ഐശ്വര്യ കുമാരന്‍ നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയര്‍മാനായി പെരിയങ്ങോട്ട് ഭഗവതി ക്ഷേത്ര പ്രസിഡന്റ് ശ്രീനിവാസന്‍തെരഞ്ഞെടുത്തു

error: Content is protected !!