കാഞ്ഞങ്ങാട് : റെയില്‍വേ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരെ എ ഐ വൈ ഫ് യുവജന പ്രക്ഷോഭയാത്രയ്ക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്വീകരണം നല്‍കി
പരിപാടി എ ഐ വൈ എഫ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ജിനു ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെകട്ടറിസി.പി. ബാബു ഉദ്ഘാടനം ചെയ്തു. ജാഥ ലീഡര്‍ എം. ശ്രീജിത്ത് .ഡയറക്ടര്‍ അജിത്ത് എം സി .ഡെപ്യൂട്ടി ലീഡര്‍ ധനിഷ് ബിരിക്കുളം പാര്‍ട്ടി മണ്ഡലം സെകട്ടറി എന്‍ ബാലകൃഷ്ണന്‍,ജാഥ അംഗങ്ങളായ സുനില്‍ കാസര്‍കോട് , പ്രകാശന്‍പള്ളിക്കാപ്പില്‍, പ്രഭിജിത്ത്,സുധിഷ് , ദിലീഷ്,റെയില്‍വേ പോട്ടക്ഷന്‍ ഫോറം കണ്‍വീനര്‍ അബ്ദുള്‍ ഐയ്ബ എന്നിവര്‍ സംസാരിച്ചു. എ.ഐവൈഎഫ് കാഞങ്ങാട് മണ്ഡലം സെക്രട്ടറി വിഷ്ണു കോട്ട കുന്ന് സ്വാഗതം പറഞ്ഞു
ജാഥ നീലേശ്വരം, കാഞ്ഞങ്ങാട് മഞ്ചേശ്വരം തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാപിക്കും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ മംഗലാപുരത്തേക്ക് നീട്ടുക,കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് പുതിയ മെമു സര്‍വീസ് ആരംഭിക്കുക, നിര്‍ദിഷ്ട കാഞ്ഞങ്ങാട് കാണിയൂര്‍ പാത നടപ്പിലാക്കുക, മംഗലാപുരം തിരുവനന്തപുരം റൂട്ടില്‍ പുതിയ രാത്രികാല തീവണ്ടികള്‍ അനുവദിക്കുക, റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, തിരക്ക് കൂടുതലുള്ള ട്രെയിനുകളില്‍ അധിക കോച്ച് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എഐവൈഎഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യുവജന പ്രക്ഷോഭയാത്ര സംഘടിപ്പിക്കുന്നത്.
എ ഐ വൈ എഫ് യുവജന പ്രക്ഷോഭയാത്രയ്ക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉജ്വല സ്വീകരണം
