കാഞ്ഞങ്ങാട് : കുടുംബശ്രീയുടെ വിവിധ തലങ്ങളില്‍ കൈകാര്യം ചെയ്യുന്ന ഫണ്ടുകളുടെ മൂല്യം വളരെ വലുതായിരിക്കുന്ന സാഹചര്യത്തില്‍ ഫണ്ട് മാനേജ്‌മെന്റ് കൃത്യവും കാര്യക്ഷമവും ആക്കുന്നതിനുള്ള ഇടപെടലുകള്‍ കുടുംബശ്രീ മിഷന്‍ നടത്തിവരികയാണ്. സംഘടനാ സംവിധാനത്തില്‍ സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിനായി കാസ്സ് ടീം മുഖേന നടത്തുന്ന ഓഡിറ്റിംഗ് ഫലപ്രദമായി നടക്കുന്നുണ്ടെങ്കിലും കുടുംബശ്രീ ബൈലോ അനുശാസിക്കുന്ന ആന്തരിക ഓഡിറ്റിംഗ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുന്നോടിയായി കാഞ്ഞങ്ങാട് നഗരസഭ സി ഡി എസ് 2 വിനു കീഴില്‍ വരുന്ന എഡി എസ് തലത്തില്‍ നിന്നും തെരഞ്ഞെടുക്ക പെട്ട ഇന്റെണല്‍ ഓഡിറ്റേഴ്‌സ്‌നുള്ള ദ്വിദിന പരിശീലനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരംഭിച്ചു. സി ഡി എസ്‌ചെയര്‍പേഴ്‌സണ്‍ സുജിനി കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിശീലനപരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാത ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ മുഖ്യ അതിഥി ആയി. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ ലത, പ്രഭാവതി കൗണ്‍സിലര്‍ ഫൗസിയ , ഹരിദാസ്, ജി. മനു, വസന്ത, ശശികല, എന്നിവര്‍ സംസാരിച്ചു. സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ് സ്വാഗതവും,മെമ്പര്‍ സെക്രട്ടറി രാധാമണി നന്ദിയും പറഞ്ഞു. കാസ്സ് ടീം അംഗങ്ങള്‍ ആയ ബിന്ദു, അരുണ്‍ എന്നിവര്‍ രണ്ട് ദിവസത്തെ ക്ലാസുകള്‍ കൈകാര്യംചെയ്തു.
