കാഞ്ഞങ്ങാട്: വേലാശ്വരം വിശ്വഭാരതി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 60- ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വനിതോത്സവം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജെസീസ് അന്താരാഷ്ട്ര പരിശീലകന്‍ വേണുഗോപാലന്‍ ക്ലാസ്സെടുത്തു. മഹിളാ അസോസിയേഷന്‍ ചിത്താരി വില്ലേജ് സെക്രട്ടറി കെ സുമതി സംസാരിച്ചു. തുടര്‍ന്ന് വനിതകളുടെ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ടി വി നിര്‍മ്മല അധ്യക്ഷത വഹിച്ചു. കെ പി വനജ സ്വാഗതവും ഇന്ദിര നന്ദിയും പറഞ്ഞു.
വേലാശ്വരം വിശ്വഭാരതി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് 60- ാം വാര്‍ഷികാഘോഷം: വനിതോത്സവം സംഘടിപ്പിച്ചു
