ഉത്തര മേഖല വടംവലി മത്സരം: അനുഗ്രഹയും മനോജ് നഗര്‍ കീക്കാനവും വിജയികളായി

കരിന്തളം:ന്യൂസ് @ വാട്‌സ്ആപ്പ് കൂട്ടായ്മ കാലിച്ചാമരം ആദിത്യമുരളീയ ഉത്തരമേഖല വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ അനുഗ്രഹ എര്‍ത്ത് മൂവീസ് കാലിച്ചാമരം , ഫ്രണ്ട്‌സ് പരപ്പച്ചാല്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.വനിതാ വിഭാഗത്തില്‍ മനോജ് നഗര്‍ കീക്കാനം ഒന്നും ജെ കെ ഫ്രണ്ട്‌സ് കുറ്റിക്കോല്‍ രണ്ടാം സ്ഥാനവും നേടി.മത്സരത്തിന്റെ ഉദ്ഘാടനവും വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കുള്ള അനുമോദനവും സപ്ലിമെന്റ് പ്രകാശനവും നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രസാദ് എം വി നിര്‍വഹിച്ചു .ചടങ്ങില്‍ വെച്ച് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ചികിത്സാസഹായ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.ടി സഹദേവന്‍ അധ്യക്ഷത വഹിച്ചു ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടറി എം അച്യുത മാസ്റ്റര്‍ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു വനിതാ ടീമിനുള്ള ട്രോഫി ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് സെക്രട്ടറി എം വി രതീഷും പുരുഷ ടീമിനുള്ള ട്രോഫി നീലേശ്വരം എസ് ഐ കെ വി രതീശനും വിതരണം ചെയ്തു.സി കെ സതീശന്‍സ്വാഗതംപറഞ്ഞു

error: Content is protected !!